NEWS
തുമാമ സ്റ്റേഡിയം ഇന്റർചേഞ്ച് എക്സിറ്റ് ഇന്നും നാളെയും താൽക്കാലികമായി അടയ്ക്കും
13/02/2026 11:21 AM IST
nila

ദോഹ :അറ്റകുറ്റപ്പണികൾക്കായി മിസൈദ് റോഡിൽ നിന്ന് സബാ അൽ അഹ്‌മദ് കോറിഡോറിലേക്കുള്ള തുമാമ സ്റ്റേഡിയം ഇന്റർചേഞ്ച് എക്സിറ്റ് നമ്പർ.32എ രണ്ടു ദിവസത്തേക്ക് താത്കാലികമായി അടക്കുമെന്ന് പബ്ലിക് വർക്സ് അതോറിറ്റി (അഷ്ഗാൽ) അറിയിച്ചു.
ഇന്നും നാളെയും പുലർച്ചെ 2 മുതൽ രാവിലെ 10 മണിവരെ 8 മണിക്കൂർ നേരത്തേക്കാണ് അടക്കുന്നത്.
മിസൈദ് റോഡിലൂടെ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലേക്ക് വരുന്നവർ മറ്റ് ഇതര റോഡുകൾ ഉപയോഗിക്കണം എന്നും അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











